Saturday, January 17, 2009

കാഷ്യൂ ബോര്‍ഡ്‌- കൊല്ലത്തിനെന്താ കയ്പ്‌?








മന്ത്രി പി കെ ഗുരുദാസന്‍.


കശുവണ്ടി വ്യവസായത്തിന്‍റെ ഈറ്റില്ലമായ കൊല്ലത്ത്‌ നിന്ന് നിര്‍ദ്ദിഷ്ട കാഷ്യൂ ബോര്‍ഡ്‌
മറ്റെവിടേക്കോ മാറ്റണമെന്ന കേന്ദ്ര വ്യവസായമന്ത്രി ജയറാം രമേശിന്‍റെ പ്രസ്താവന ദുരുപദിഷ്ടവും പരതാല്‍പര്യ ജനകവുമാണ്‌.
കശുവണ്ടി ഉല്‍പ്പാദനം താരതമ്യേന
കൂടുതലുള്ള ആന്ധ്ര പ്രദേശിലേക്കോ മധ്യ പ്രദേശിലേക്കോ മാറ്റാനാണ്‌ ശ്രമിക്കുന്നത്‌.ഈ നീക്കം ഒരു കാരണവശാലും അനുവദനീയമല്ല.

കേരളത്തിലെ നാലുലക്ഷത്തോളം കുടുംബങ്ങളാണ്‌
കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തുന്നത്‌.
സംസ്കരിച്ച കശുവണ്ടിപ്പരിപ്പ്‌ എഴുപത്തിയഞ്ച്‌ ശതമാനവും കയറ്റിയയക്കുന്നത്‌ കൊച്ചി തുറമുഖം വഴിയാണ്‌. ബാക്കി വരുന്ന നാമമാത്രമായ കശുവണ്ടിയാണ്‌ തൂത്തുക്കുടി , മംഗലാപുരം, വിശാഖപട്ടനം, തുടങ്ങിയ തുറമുഖം വഴി കയറ്റി അയക്കുന്നത്‌.
വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ കൊല്ലത്ത്‌ തന്നെ കാഷ്യൂ ബോര്‍ഡ്‌ സ്ഥാപിക്കണമെന്നാണ്‌ അസന്ദിഗ്ദ്ധമായി

പറയാനുള്ളത്‌.
സാഫല്യം മാസിക - ജനുവരി ലക്കം